ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച കുരിശുരൂപം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു

വത്തിക്കാന്‍സിറ്റി: ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട തടിക്കഷ്ണത്തില്‍ നിന്ന് നിര്‍മ്മിച്ച കുരിശുരൂപം ഫ്രാന്‍സിസ്മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. മാരോനൈറ്റ് ഓര്‍ഡറിന്റെ തലവനായി പുതുതായി നിയോഗിക്കപ്പെട്ട ഫാ. പിയറി നാജിം ആണ് പാപ്പയ്ക്ക് കുരിശു സമ്മാനിച്ചത്.

അപ്പസ്‌തോലിക് പാലസില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലാണ് കുരിശു സമ്മാനിച്ചത്. മാരിയോ എന്ന കലാകാരനാണ് തടിക്കഷ്ണത്തില്‍ നിന്ന് കുരിശു നിര്‍മ്മിച്ചത്. മാരോനൈറ്റ് അതിരൂപതയാണ് ഈ നിയോഗം കലാകാരനെ ഏല്പിച്ചത്. ഒമ്പതു മണിക്കൂര്‍ കൊണ്ടാണ് കുരിശുരൂപം തീര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. ശക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ കുരിശ്. ചാരത്തില്‍ നിന്നുളള പുതിയ പ്രതീക്ഷയുടെ അടയാളം. സോഷ്യല്‍ മീഡിയായില്‍ അദ്ദേഹം കുരിശിനെക്കുറിച്ച് എഴുതി.

മാര്‍ച്ച് 29 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, ഫാ. നാജീമിനെ മാരോനൈറ്റ് ഓര്‍ഡറിന്റെ തലവനായി നിയമിച്ചത്. 1694 ല്‍ സ്ഥാപിതമായതാണ് ഈ ഓര്‍ഡര്‍.

ലെബനോനിലെ പ്രമുഖ ക്രൈസ്തവ സഭകളിലെ നേതാക്കന്മാരെ രാജ്യത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായി മാര്‍പാപ്പ ജൂലൈ ഒന്നിന് വത്തിക്കാനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.