വിശുദ്ധ കുരിശിനെ അപമാനിച്ചത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു: ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

തലശ്ശേരി: പൂഞ്ഞാറിലും കക്കാടം പൊയിലും കുരിശിനെ അപമാനിച്ച സംഭവത്തില്‍ തീക്ഷ്ണമായ പ്രതികരണവുമായി തലശ്ശേരി അതിരൂപതസഹായമെത്രാനും കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വിശുദ്ധ കുരിശിനെ അപമാനിച്ചത് ക്രൈസ്തവരുടെ നെഞ്ചില്‍ ചവിട്ടിയ വേദനയാണുളവാക്കിയതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിതമായ ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി..

വിശുദ്ധ കുരിശിനെ അപമാനിച്ചത് ഐഎസ് എന്ന ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു. ഇതരമതത്തെയും മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും പരിഹസിക്കുന്നതും അപകടകരമാണ്. ക്രൈസ്തവര്‍ വര്‍ഗീയമായി പ്രതികരിക്കാന്‍ താല്പര്യമില്ലാത്തവരാണ്.

ഈ ഒരു സംഭവത്തെയും വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ല. ക്രിസ്തു അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് പ്രകടമാക്കിയത്. അതുകൊണ്ട് പ്രതികാരബുദ്ധിയോടെയോ തിരിച്ചടിയുടെയോ ചിന്തകള്‍ തങ്ങള്‍ക്കിലെന്നും എന്നാല്‍ അതിനെ കഴിവുകേടായി ചിത്രീകരിക്കരുതെന്നും മാര്‍ പാംപ്ലാനി ഓര്‍മ്മിപ്പിച്ചു. സുവിശേഷത്തോടും ക്രിസ്തുവിനോടുമുള്ള പ്രതിബദ്ധതയും സനേഹവുമാണ് അക്രമത്തിന്റെയും തിരിച്ചടിയുടെയും മാര്‍ഗ്ഗം സ്വീകരിക്കാതിരിക്കുന്നതിന് ക്രൈസ്തവരെ പ്രേരിപ്പിക്കുന്നത്. എങ്കിലും ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധിക്കണം.

ഇത്തരത്തിലുള്ള യുവജനങ്ങളെ തിരുത്താന്‍ മാതാപിതാക്കളും അവരുടെ മതനേതാക്കന്മാരും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭീകരന്മാര്‍ക്ക് ജന്മം കൊടുക്കുകയായിരിക്കും നാം ചെയ്യുന്നത്. മാര്‍ പാംപ്ലാനി വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.