കുരിശിന്റെ വഴി ഭക്തിയോടെ അനുഷ്ഠിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം

നോമ്പുകാലങ്ങളിലാണ് നാം കൂടുതലായി കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലുന്നത്. എന്നാല്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന്ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കാറുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. സഭാപരമായ നിയന്ത്രണങ്ങളോടും ഭക്തിയോടും വ്യക്തിപരമായ സമര്‍പ്പണബോധത്തോടും കൂടി അര്‍പ്പിക്കുന്ന,സഭ അംഗീകരിച്ച ചില ഭക്താനുഷ്ഠാനങ്ങള്‍ക്ക് സഭ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന.

1726 ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പയാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് പൂര്‍ണ്ണദണ്ഡവിമോചനംപ്രഖ്യാപിച്ചത്. എന്നാല്‍ ചില നിഷ്ഠകളോടെ മാത്രം ഈ പ്രാര്‍ത്ഥന നടത്തിയാലേ പൂര്‍ണ്ണദണ്ഡവിമോചനംലഭിക്കുകയുളളൂ.

എന്തൊക്കെയാണ് ഈ നിഷ്ഠകള്‍?

1 കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും പീഡാനുഭവവുമായി ബന്ധപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗം വായിക്കുകയും അതേക്കുറിച്ച് ധ്യാനിക്കുകയും വേണം.

2 ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തേക്ക്‌നീങ്ങണം. എല്ലാവര്‍ക്കും അതിന് സാധ്യമല്ലെങ്കില്‍ നേതൃത്വം നല്കുന്നയാള്‍ ഇപ്രകാരം ചെയ്യണം.

3 14 സ്ഥലങ്ങളിലും കുരിശു സ്ഥാപിച്ചിരിക്കണം

4 കുരിശിന്റെ വഴിയില്‍ തക്കതായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ 14 സ്ഥലങ്ങളെക്കുറിച്ചുംഅര മണിക്കൂര്‍ ധ്യാനം നടത്തണം

5 കുരിശിന്റെ വഴിയുടെ അവസാനം പരി. പിതാവിന്റെ നിയോഗാര്‍ത്ഥം സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ ,ത്രീത്വസ്തുതി എന്നീ പ്രാര്‍ത്ഥനകളും മനസ്താപപ്രകരണവും ചൊല്ലുകയും വേണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.