വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം യുവാവ് അള്‍ത്താരയിലെ ക്രിസ്തുരൂപം തകര്‍ത്തു

ബ്രസീല്‍: വിശുദ്ധ കുര്‍ബാനയ്ക്ക ശേഷം 28 കാരനായ യുവാവ് പള്ളിക്കുള്ളിലുണ്ടായിരുന്ന വലിയ ക്രിസ്തുരൂപം തകര്‍ത്തു. ബ്രസീലിലെ അലാഗോസ്, ഔര്‍ ലേഡി ഓഫ് ഗ്രേസ് ചര്‍ച്ചിലാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്രകാരമായിരുന്നു.

യുവാവ് അള്‍ത്താരയിലേക്ക് കയറുകയും അക്രമാസക്തനായി ക്രൂശിതരൂപം തറയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. കുര്‍ബാന കഴിഞ്ഞ തൊട്ടടുത്ത നിമിഷമാണ് ഈ സംഭവം.ഇടവകക്കാര്‍ ചെറുപ്പക്കാരനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ ഓടിരക്ഷപ്പെടുകയാണ് ചെയ്തത്.

ചെറുപ്രായം മുതല്‌ക്കേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ് ചെറുപ്പക്കാരനെന്ന് വീട്ടുകാര്‍ പറഞ്ഞതാണ് വികാരി ഫാ. ഫാബിയോ അറിയിച്ചു. എന്നാല്‍ ദേവാലയത്തില്‍ വച്ച് അക്രമാസക്തനാകുന്നത് ആദ്യത്തെ സംഭവമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.