മതപീഡനങ്ങള്‍ക്ക് ശേഷം ക്യൂബയില്‍ ആദ്യത്തെ ദേവാലയം തുറന്നു

ഹവായ്: രാജ്യത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനും മതപീഡനങ്ങള്‍ക്കും ശേഷം ആദ്യത്തെ ദേവാലയം തുറന്നു. ചെറിയൊരു അത്ഭുതമാണ് ഈ ദേവാലയമെന്ന് ക്ലരീഷ്യന്‍ വൈദികന്‍ ഇതിനോട് പ്രതികരിച്ചു.

സാന്റിയാഗോ ദെ ക്യൂബയില്‍ നിന്ന് 20 മൈല്‍ അകലെയാണ് സാന്‍ ബെനിറ്റോ അബാദ് ചര്‍ച്ച എന്ന പുതിയ ദേവാലയം തുറന്നത്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ദേവാലയങ്ങളും സ്‌കൂളുകളും അടച്ചുപൂട്ടുകയും വൈദികര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. 1991 വരെ അധോതല സഭയായിട്ടായിരുന്നു കത്തോലിക്കാസഭ നിലനിന്നിരുന്നത്.

1998 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചത് രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പിന് ശേഷം ദേവാലയം നിര്‍മ്മിക്കാന്‍ സാധിച്ചതിനെയാണ് ചെറിയൊരു അത്ഭുതമെന്ന് വിശേഷിപ്പിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.