ക്യൂബയില്‍ ഗോതമ്പിന് ക്ഷാമം; ഓസ്തി നിര്‍മ്മാണം നിലച്ചു

ഹാവന്ന: ക്യൂബയിലെ സാമ്പത്തികപ്രതിസന്ധി ആത്മീയരംഗത്തേക്കും പടരുന്നു. ക്യൂബയിലെക്രൈസ്തവരെയാണ് ഈ പുതിയ പ്രതിസന്ധി പിടികൂടിയിരിക്കുന്നത്. ഗോതമ്പ് പൊടി കിട്ടാനില്ലാത്തതുമൂലം ഇവിടെ ഓസ്തി നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.

സെന്റ് തെരേസ കര്‍മ്മലീത്ത മൊണാസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്. ഗോതമ്പു പൊടി കിട്ടാനില്ലാ്ത്തതുകൊണ്ട് ഇനി അധികകാലം ഓസ്്തി വിതരണം ചെയ്യാനാവില്ലെന്നാണ് അറിയിപ്പ്. നിലവിലെ ബുദ്ധിമുട്ടു കാരണം ഓസ്തി നിര്‍മ്മാണം നിര്‍ത്തിവച്ചുവെങ്കിലും ദൈവത്തില്‍ ശരണം വച്ചുകൊണ്ട് വീണ്ടും ഇതാരംഭിക്കാന്‍ സാധിച്ചേക്കും എന്ന പ്രതീക്ഷയും പ്രസ്താവനയില്‍ പറയുന്നു.

ഗോതമ്പു കൊണ്ട് മാത്രമേ ഓസ്തി ഉണ്ടാക്കാവൂ എന്നാണ് സഭയുടെ നിര്‍ദ്ദേശം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.