ഹാവന്ന: ക്യൂബന്‍ സ്വേച്ഛാധിപത്യം ഈശോസഭ തലവനെ ഐലന്റില്‍ നിന്ന് പുറത്താക്കി. ഫാ. ഡേവിഡ് പാന്റലിയോണിനെയാണ് ക്യൂബയിലെ ഭരണകൂടം പുറത്താക്കിയത്. റെസിഡന്‍സി പെര്‍മിറ്റ് പുതുക്കിയില്ല എന്നാണ് കാരണമായി പറയുന്നത്.
സെപ്തംബര്‍ 13 ന് ഫാ.ഡേവിഡ് പാന്റലിയോണ്‍ ഐലന്റ് വിട്ടുപോയെന്നും പെര്‍മിറ്റ് പുതുക്കാത്തതാണ് കാരണമെന്നും ലാറ്റിന്‍ അമേരിക്കയിലെ ഈശോസഭയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. ക്യൂബന്‍ ഭരണകൂടം വൈദികന്റെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സ്പാനീഷ് ന്യൂസ് ഏജന്‍സി പറയുന്നു.
ക്യൂബന്‍ ഭരണകൂടം സ്വേച്ഛാധിപത്യഅധികാരം വിനിയോഗിക്കുകയാണെന്നും യാതൊരുവിധത്തിലുളള തത്വദീക്ഷയും അധികാരവിനിയോഗത്തില്‍പാലിക്കുന്നില്ലെന്നും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗം സിസ്റ്റര്‍ അരിയാഗ്്ന ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.