അനുദിന ജീവിതത്തില്‍ മാതാവിന്റെ സഹായം തേടി ഇങ്ങനെ പ്രാര്‍ത്ഥിക്കാം


ഒരു പിഞ്ചുകുഞ്ഞിന് എത്രത്തോളം അമ്മയുടെ ആവശ്യമുണ്ടോ അതിലും ആയിരമിരട്ടിയാണ് ആ്ത്മീയജീവിതത്തില്‍ നമുക്ക് പരിശുദ്ധ അമ്മയെ ആവശ്യമുള്ളത്. അതുപോലെ ഭൗതികജീവിതത്തിലെ വിവിധ ഘട്ടങ്ങളിലും അമ്മയെ നമുക്ക് ആവശ്യമുണ്ട്. അമ്മ നമമുടെ കൂടെയുണ്ടെങ്കില്‍ന ാം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. ആത്മീയവും ഭൗതികവുമായ എല്ലാ നന്മകളും അമ്മ നമുക്ക് വാങ്ങിത്തരും. അതുകൊണ്ട് അമ്മയുടെ കൈപിടിച്ച് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

പരിശുദ്ധ കന്യാമറിയമേ, ജീവിതം മുഴുവന്‍ ദൈവസാന്നിധ്യത്താല്‍ നിറഞ്ഞവളേ ദൈവതിരുവിഷ്ടത്തിന് പൂര്‍ണ്ണമായി കീഴടങ്ങിയവളേ, സാത്താനെ പരാജയപ്പെടുത്തിയവളേ, ഞങ്ങളുടെ അനുദിനജീവിതത്തിലെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ. ക്ഷമയും കരുണയും നിറഞ്ഞ അമ്മേ, ഞങ്ങളുടെ ജീവിതങ്ങളെയും ദൈവതിരുവിഷ്ടമനുസരിച്ച് രൂപപ്പെടുത്തുവാന്‍ അമ്മ സഹായിക്കണമേ. അനുദിനം ഞങ്ങളുടെ ജീവിതങ്ങള്‍ ദൈവസാന്നിധ്യത്താല്‍ നിറയപ്പെടുകയും ഇന്നും എന്നേയ്ക്കും ദൈവഹിതമനുസരിച്ച് മാത്രം ജീവിക്കുകയും ചെയ്യാന്‍ ഞങ്ങളെ സഹായിക്കണമേ.

ഞങ്ങളുടെ ജീവിതങ്ങളുടെ നേരെ മാതൃസഹജമായവാത്സല്യത്താല്‍ അമ്മ നോക്കണമേ. ഓരോ ആവശ്യങ്ങളിലും സഹായം നല്കണമേ. പ്രത്യേകമായി ഇപ്പോഴുള്ള ആവശ്യം( നിയോഗം പറയുക) അമ്മ ദൈവപിതാവില്‍ നിന്ന് നിറവേറ്റിത്തരണമേ. അമ്മയുടെ മാധ്യസ്ഥശക്തിയിലൂടെ തിന്മയുടെ ശക്തികള്‍ ഞങ്ങളില്‍ നിന്ന് അകന്നുപോകട്ടെ.പാപത്തില്‍ നിന്നും തെറ്റുകളില്‍ നിന്നും അകന്നുനില്ക്കട്ടെ.

പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കട്ടെ. അമ്മേ മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.