ദളിത് ക്രൈസ്തവരുടെ പ്രതിഷേധം നാളെ

തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടന ഉറപ്പു നല്കിയ പട്ടികജാതി അവകാശവും മറ്റ് ആനൂകൂല്യങ്ങളും നിഷേധിച്ചതിനെതിരെ ദേശവ്യാപകമായി നാഷനല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്്ത്യന്‍സ്( എന്‍സിഡിസി) കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ( സിബിസിഐ) നാഷനല്‍ ക്രിസ്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യ( എന്‍സിസിഐ) എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ പ്രതിഷേധദിനം ആചരിക്കും.

കേരളത്തില്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ്(സിഡിസി) കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്( കെസിബിസി) കേരള ക്രിസ്ത്യന്‍ ചര്‍ച്ചസ്( കെസിസി) എന്നിവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും കോട്ടയത്ത് പഴയ പോലീസ് മൈതാനത്തും കണ്ണൂരില്‍ കളക്ട്രേററിന് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് കേരള ജനറല്‍കണ്‍വീനര്‍ വി.ജെ ജോര്‍ജ് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.