അനുഗ്രഹം കിട്ടുമ്പോള്‍ മാത്രമല്ല നാം ദൈവത്തെ ആരാധിക്കേണ്ടത്: ഫാ. റോയ് പാലാട്ടി സിഎംഐ

എന്തെങ്കിലും അനുഗ്രഹം ദൈവം ചെയ്തുതന്നുവെങ്കില്‍ മാത്രം ദൈവത്തെ ആരാധിക്കേണ്ടവരല്ല നാമെന്ന് ഫാ. റോയ് പാലാട്ടി സിഎംഐ. കാരണം നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തെ ആരാധിക്കാനാണ്.

ദാനിയേലിന്റെ പുസ്തകത്തില്‍ തീച്ചൂളയിലേക്ക് എറിയപ്പെട്ട മൂന്നു ചെറുപ്പക്കാരുടെ അനുഭവം തന്നെ നോക്കൂ. അവര്‍ നെബുക്കദ്‌നെസര്‍ രാജാവിനോട് പറയുന്നത് കത്തുന്ന തീയില്‍ നിന്നും ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങളെ രക്ഷിക്കും എന്നാണ്.പ്രാര്‍ത്ഥനയുടെ ഒന്നാമത്തെ തലമാണ് ഇത്. രണ്ടാമത്തെ തലത്തില്‍ നിന്നുകൊണ്ട് അവര്‍ രാജാവിനോട് പറയുന്നത് ഇനി ദൈവം ഞങ്ങളെ അഗ്നിയില്‍ നിന്ന് രക്ഷിക്കുകയില്ലെങ്കില്‍ പോലും താങ്കളെ ആരാധിക്കുകയില്ല എന്നാണ്.

അതെ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ ദൈവത്തെ അറിയാന്‍, സ്‌നേഹിക്കാനാണ്. മഹാമാരിയുടെ കാലത്ത് ചെറുപ്പക്കാര്‍ ചോദിക്കുന്ന ചോദ്യം ഉത്തരംമുട്ടിക്കുന്നതാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ വൈദികര്‍ക്കോ സഭാധികാരികള്‍ക്കോ കഴിയണമെന്നില്ല.

യുവജനങ്ങളേ ഒന്നുമാത്രം പറയട്ടെ ദൈവം നിങ്ങളെസ്്‌നേഹിക്കുന്നുണ്ട്. ദൈവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആനുപാതികമല്ലാത്ത രീതിയില്‍ മനസ്സില്‍ നിരാശപ്പെടരുത്. വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കും. വിശ്വാസത്തോടെ മനസ്സും ഹൃദയവും ദൈവത്തിന് കൊടുത്ത് ഈ മഹാമാരിയുടെ കാലത്ത് നാം പ്രാര്‍ത്ഥിക്കുക. അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.