ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍സ് മുന്‍ സുപ്പീരിയര്‍ ജനറല്‍ അന്തരിച്ചു

റാഞ്ചി: ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍സ് മുന്‍സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുബ്ഹാഷി കാഡുലന അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. 81 വയസായിരുന്നു. കോണ്‍ഗ്രിഗേഷന്റെ എട്ടാമത് സുപ്പീരിയര്‍ ജനറലായിരുന്നു. 1982 മുതല്‍ പന്ത്രണ്ടുവര്‍ഷക്കാലം കോണ്‍ഗ്രിഗേഷനെ നയിച്ച വ്യക്തിയായിരുന്നു.

1897 ജൂലൈ 26 ന് മദര്‍ മേരി ബെര്‍ണാഡറ്റെ പ്രസാദ് കിസ്‌പ്പോറ്റ മറ്റ് മൂന്നുപേരുമൊത്ത് സ്ഥാപിച്ചതാണ് ഈ സന്യാസിനിസഭ. ഈസ്റ്റേണ്‍ ഇന്ത്യയില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്ഥാപിച്ച ആദ്യത്തെ സന്യാസിനിസമൂഹമാണ് ഇത്. ഇറ്റലി, ജര്‍മ്മനി, ഇന്ത്യ എന്നിവിടങ്ങളിലായി 149 മഠങ്ങളും 1,108 കന്യാസ്ത്രീകളും ഉണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.