ഡിഎസ്ടി മിഷനറി സമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി സമാപനം ജൂലൈ ഒന്നിന്

ഭരണങ്ങാനം: ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷനറി സന്യാസസമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം ജൂലൈ ഒന്നിന് നടക്കും.

സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.

പൊതുസമ്മേളനം വൈകുന്നേരം നാലിന്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മതസാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

1969 ജൂലൈ മൂന്നിന് അരുവിത്തുറയില്‍ രൂപമെടുത്ത ഡിഎസ് ടി സന്യാസിനി സമൂഹത്തില്‍ ഇന്ന് നാനൂറോളം സിസ്‌റ്റേഴ്‌സും 85 അര്‍ത്ഥിനികളുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.