ബധിരരും മൂകരുമായവര്‍ക്കു വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സിന് പുറമെ ഫാമിലി കൗണ്‍സലിംങ്ങും

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സിന് പുറമെ അത്തരം ദമ്പതികള്‍ക്കുവേണ്ടിയുള്ള ഫാമിലി കൗണ്‍സലിംങും പിഒസി ആരംഭിക്കുന്നു. കെസിബിസി ഫാമിലി കമ്മീഷന്‍ നേതൃത്വം നല്കുന്ന കൗണ്‍സലിംങ് സെന്ററിന്റെ ഉദ്ഘാടനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് നിര്‍വഹിച്ചു.

വിവാഹ ഒരുക്കക്കോഴിസുകളില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ബധിരമൂക യുവതീയുവാക്കള്‍ എത്തുന്നുണ്ട്.കുടുംബബന്ധങ്ങള്‍, ലൈംഗികത, ആശയവിനിമയം എന്നിങ്ങനെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ക്ലാസുകള്‍.

സൈന്‍ ലാംഗ്വേജില്‍ പ്രത്യേകപരിശീലനം ലഭിച്ച പ്രഗത്ഭരാണ് ക്ലാസുകള്‍ നയിക്കുന്നത്. എല്ലാ സമൂദായത്തില്‍പെട്ടവര്‍ക്കും ഈ കോഴ്‌സില്‍ പങ്കെടുക്കാവുന്നതാണ്. അതുപോലെ ഇത്തരക്കാര്‍ക്കുവേണ്ടി മാട്രിമോണിയല്‍ സര്‍വീസുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9995028229മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.