മരണം മൂന്നുതരം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മരണത്തെ മറക്കരുതെന്നും മരണത്തെ മറക്കുന്നവന്‍ സ്വന്തം മരണത്തിന് തുടക്കം കുറിക്കുകയാണ് ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌കോളാസ് ഒക്കുരേന്തെസിന്റെയും വേള്‍ഡ് ഓര്‍ട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെക്‌സിക്കോയില്‍ നടന്ന നാലാം യുവജന അന്താരാഷ്ട്ര സമ്മേളനത്തിന് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

മരണത്തെ മറക്കുമ്പോള്‍ ആന്തരിക മരണത്തിന് തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. മരണമാണ് ജീവിതത്തെ സജീവമാക്കി നിലനിര്‍ത്തുന്നത്. എല്ലാവര്‍ക്കും എല്ലാമായിത്തീരാനും എല്ലാം മനസ്സിലാക്കാനും സാധിക്കില്ല എന്നാണ് മരണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

സ്വയം സര്‍വ്വശക്തന്‍ ആകാനുള്ള ശ്രമത്തിനു ലഭിക്കുന്ന തിരിച്ചടിയാണ് മരണം. മൂന്നു തരത്തിലുള്ള മരണങ്ങളുണ്ട്. നിമിഷങ്ങളുടെ മരണം. അഹത്തിന്റെ മരണം, പുതിയൊരു ലോകത്തിലേക്കുള്ള ഈ ലോകത്തിന്റെ മരണം. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.