ഡെന്‍വര്‍: ഡെന്‍വറിലെ പ്രോലൈഫ് മെഡിക്കല്‍ ക്ലിനിക്ക് ആക്രമിക്കപ്പെട്ടു. സാത്താനിക രൂപങ്ങളും ചുവരെഴുത്തുകളും ഭിത്തിയില്‍ ഇടം പിടിച്ചിട്ടുണ്ട്. തങ്ങളുടെ ക്ലിനിക്ക് ആക്രമിക്കപ്പെട്ടതിലുള്ള അതീവ ഖേദത്തോടെ ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം പ്രവര്‍ത്തകര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു തങ്ങളുടെ ദൗത്യത്തിന് വേണ്ടിയുള്ള പ്രാര്‍്ഥനകളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
1700 രോഗികളാണ് കഴി്ഞ്ഞ വര്‍ഷം ക്ലിനിക്കിന്റെ ശുശ്രൂഷ അനുഭവിച്ചത്. 382 കുഞ്ഞുങ്ങള്‍ക്ക് ഈ ലോകം കാണാന്‍ അവസരം കിട്ടിയതും ഈ പ്രോ ലൈഫ് ക്ലിനിക്ക് വഴിയാണ്.