മരുഭൂമിയിലും കര്‍ത്താവ് സമൃദ്ധി നല്കണോ…ഇങ്ങനെ ചെയ്താല്‍ മതി

പ്രാര്‍്ത്ഥിക്കുമ്പോള്‍ ദൈവം ഉടനടി മറുപടി നല്കണമെന്നും ജീവിതത്തിലെ പ്രതിസന്ധികളില്‍ അടിയന്തിരമായി ദൈവം ഇടപെടണമെന്നും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ പലപ്പോഴും അത് സംഭവിക്കാറില്ല. എന്തുകൊണ്ടായിരിക്കാം അതെന്നോര്‍ത്ത് നാം തലപുകയ്ക്കാറുമുണ്ട്. അടുത്തപടിയായിനിരാശപ്പെടുകയും ചെയ്യും.

എന്നാല്‍ ഏശയ്യ 9-11 ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കുന്നുണ്ട്.

നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും. നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍ എന്ന് അവിടുന്ന് മറുപടി തരും എന്ന് ഉറപ്പുനല്കിയതിന് ശേഷമാണ് അതെങ്ങനെ സംഭവിക്കും എന്നതിന് വിശദീകരണം നല്കിയിരിക്കുന്നത്.

മര്‍ദ്ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍ നിന്ന് ദൂരെയകറ്റുക. വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ട വേളകള്‍ മധ്യാഹ്നം പോലെയാകും. കര്‍ത്താവ് നിന്നെ നിരന്തരംനയിക്കും, മരുഭൂമിയിലും നിനക്ക് സമൃദ്ധിനല്കും. നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചുവളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയുംപോലെ ആകും നീ.

ഈ തിരുവചനത്തില്‍ വിശ്വസിച്ച് നമുക്ക് നമ്മുടെ പെരുമാറ്റത്തിലും മനോഭാവത്തിലും സംസാരത്തിലുമുള്ള അനുചിത പ്രവണതകളെ വിട്ടുപേകഷിക്കുകയുംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.