ദേവസഹായംപിള്ള; ഭാരതസഭയില്‍ നിന്ന് ആദ്യമായി ഒരു അല്മായന്‍ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു. ദേവസഹായം പിള്ളയുടെ മാധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യത്തെ അത്ഭുതമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചതോടെയാണ് വിശുദ്ധപദപ്രഖ്യാപനത്തിനുള്ള തീരുമാനമുണ്ടായത്. ഇതോടെ ഭാരതസഭയില്‍ നിന്ന് വിശുദ്ധപദവിയിലെത്തുന്ന ആദ്യത്തെ അല്മായന്‍ എന്ന ഖ്യാതി ദേവസഹായം പിള്ളയ്ക്ക് ലഭിക്കും.

തമിഴ്‌നാട്ടിലെ നട്ടാലം ഗ്രാമത്തില്‍ ഹൈന്ദവനായി ജനിച്ച ദേവസഹായം പിള്ള തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഉന്നതോ്‌ദ്യോഗസ്ഥനായിരുന്നു. പിന്നീട് ക്രൈസ്തവനായി. ഏഴുവര്‍ഷം മാത്രമേ കത്തോലിക്കനായി ജീവിക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും ശത്രുക്കള്‍ അദ്ദേഹത്തിന് മേല്‍ രാ്ജ്യദ്രോഹക്കുറ്റവും ചാരവൃത്തിയും ആരോപിച്ച് മതപീഡനം അഴിച്ചുവിട്ടു. 1752 ജനുവരി 14 ന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

2012 ഡിസംബര്‍ രണ്ടിന് ബെനഡിക്ട് പതിനാറമന്‍ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജനുവരി 14 നാണ് തിരുനാള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.