മാതാവിന്റെ പേരു കേള്‍ക്കുമ്പോള്‍ സാത്താന്‍ ഓടിപ്പോകും, ഒരു ഭൂതോച്ചാടകന്റെ അനുഭവം

സാത്താന്‍ ഈ ലോകത്തില്‍ ഏറ്റവും അധികംവെറുക്കുന്നത് പരിശുദ്ധ മറിയത്തെയാണ്. പ്രത്യേകിച്ച് ഭൂതോച്ചാടന വേളയില്‍. ഇറ്റാലിയന്‍ ഭൂതോച്ചാടകനായസാന്റെ ബാബോലിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2,300 ഭൂതോച്ചാടനകര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറഞ്ഞത്. മാതാവിന്റെ പേര് കേള്‍ക്കുന്നിടത്ത് സാത്താന് നില്ക്കാനാവില്ല. ഇക്കാര്യം അറിയാവുന്നതുകൊണ്ട് ഭൂതോച്ചാടകന്‍ മാതാവിന്റെ പേര് വിളിക്കുന്നു.

അതുപോലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പറയുന്നതും സാത്താനെ വിറളിപിടിപ്പിക്കുന്നു. നിരവധി സ്ഥലങ്ങളിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ വിവരങ്ങള്‍ പറഞ്ഞുകൊണ്ടാണ് താന്‍ ഭൂതോച്ചാടനം നടത്തുന്നതെന്ന് അച്ചന്‍ വിശദീകരിക്കുന്നു. ഫാത്തിമ, ലൂര്‍ദ്, ഗ്വാഡലൂപ്പെ.. ഈ സമയങ്ങളിലെല്ലാം സാത്താന്‍ അസ്വസ്ഥനാകുന്നു. ഉല്പത്തി പുസ്തകത്തിലെ പരാമര്‍ശവും ഭൂതോച്ചാടന വേളയില്‍ പരാമര്‍ശിക്കാറുണ്ടത്രെ. സ്ത്രീ നിന്റെ തലയെ തകര്‍ക്കും എന്നതാണ് അത്.

ഏറ്റവും സൂത്രക്കാരനായ സര്‍പ്പമേ വിശുദ്ധമായ കുരിശിന്‌റെ നാമത്തില്‍ നിന്നോട് ഞാന്‍ കല്പിക്കുന്നു, ക്രിസ്തീയ വിശ്വാസത്തിന്റെ ശക്തിയാലും മഹത്വപൂര്‍ണ്ണയായ ദൈവമാതാവിന്റെ, കന്യാമേരിയുടെ നാമത്താലും നിന്നോട് ഞാന്‍ കല്പിക്കുന്നു എന്നിങ്ങനെ ഭൂതോച്ചാടകന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സാത്താന്‍ ഭയവിഹ്വലനാകുന്നുണ്ടത്രെ.

സാത്താനെ ഓടിക്കാന്‍ അതുകൊണ്ട് മാതാവിന്റെ നാമം ഉച്ചരിക്കുകയും കൊന്ത ചൊല്ലുകയും വേണമെന്നും ഇദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.