യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരണം കഴിഞ്ഞുവെങ്കിലും യൗസേപ്പിതാവിനോടുള്ള വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന ഈ ദിവസങ്ങള്‍ അവസാനിച്ചിട്ടില്ല. മാത്രവുമല്ല യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നിരന്തരം നാം വളരേണ്ടതുമുണ്ട്. യൗസേപ്പിതാവിനോടുള്ള ഭക്തിയിലൂടെ നാം ഈശോയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. ഇത് സാധ്യമാകുന്നത് എങ്ങനെയാണ്.?
നിലവില്‍ യൗസേപ്പിതാവിനോടുള്ള വണക്കത്തിനായി ആചരിച്ചുപോരുന്ന ചില ഭക്ത്യാനുഷ്ഠാനങ്ങളെക്കുറിച്ചു നമുക്കിവിടെ ആലോചിക്കാം.
യൗസേപ്പിതാവിനോടുള്ള വണക്കത്തിനായി ഏഴു ഞായറാഴ്ചകള്‍ ആചരിക്കുക എന്നതാണ് അതിലൊന്ന് ശുദ്ധതയ്‌ക്കെതിരെ പ്രവര്‍ത്തിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ യൗസേപ്പിതാവിന്റെ പ്രത്യേക മാധ്യസ്ഥം തേടുക. യൗസേപ്പിതാവിന്റെ മേലങ്കിയോടുള്ള നൊവേനപ്രാര്‍ത്ഥന ചൊല്ലുക. യൗസേപ്പിതാവിന് സ്വന്തം ജീവിതം സമര്‍പ്പിക്കുക. ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള ഭക്തിയുണ്ടായിരിക്കുക. യൗസേപ്പിതാവിന്റെ ലുത്തീനിയ ചൊല്ലുക എന്നിവയാണ് അവയില്‍ ചിലത്.