കൊറോണക്കാലത്തും ക്രൈസ്തവരോട് വിവേചനം, ഭക്ഷണം നല്കാതെ പാക്കിസ്ഥാന്‍

കറാച്ചി: കൊറോണ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴും പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും യാതൊരു കുറവുമില്ലെന്ന് വാര്‍ത്തകള്‍.

ലോക്ക് ഡൗണില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനകള്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും ഭക്ഷണം നല്കുന്നില്ലെന്നതാണ് പരാതി. യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതായും കമ്മീഷണര്‍ അറിയിച്ചു.

കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായ്‌ലാനി വെല്‍ഫെയര്‍ ഇന്റര്‍നാഷനല്‍ ട്രസ്റ്റാണ് ആരോപണത്തില്‍ പെട്ടിരിക്കുന്നത്. മുസ്ലീമുകള്‍ക്ക് മാത്രമേ ഇവര്‍ ഭക്ഷണം നല്കുന്നുള്ളൂ എന്നാണ് ആരോപണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.