നൂറാം വയസില്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച് യോഗ്യതയോടെയുള്ള മരണം, ദൈവവചന സഭാ വൈദികന്റെ സംസ്‌കാരം നാളെ

ടെക്‌നി: നൂറാം വയസില്‍ ശാന്തതയോടെയുള്ള മരണം. അതും കൂദാശകള്‍ സ്വീകരിച്ച്. ദൈവവചന സഭാ വൈദികനും മിഷനറിയുമായ ഫാ. ഫെലിക്‌സ് ഏകര്‍മാന്റെ മരണം അപ്രകാരമായിരുന്നു.

ഇന്ത്യക്കാര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് ഫാ. ഫെലിക്‌സിന്റേത്. കാരണം അമ്പതുവര്‍ഷക്കാലം ഇന്ത്യയെ സേവിച്ച മിഷനറിയായിരുന്നു അദ്ദേഹം. സെമിനാരികളില്‍ അധ്യാപകനായും ദൈവവിളി പ്രമോട്ടറായും അദ്ദേഹം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മതാന്തരസംവാദത്തിന് തന്റേതായ സംഭാവനകളും നല്കി.

സെപ്തംബര്‍ 13 നായിരുന്നു മരണം. ജനുവരി മൂന്നാം തീയതിയായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനം.

നിത്യവ്രതവാഗ്ദാനം കഴിഞ്ഞയുടനെ അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലപ്രവര്‍ത്തനങ്ങള്‍.

ദൈവവചന സഭ ചിക്കാഗോ പ്രോവിന്‍സിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു ഫാ. ഫെലിക്‌സ്. ടെക്‌നി ഡിവൈന്‍ വേര്‍ഡ് ആശ്രമത്തില്‍ നാളെ സംസ്‌കാരം നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.