വിവാഹമോചനം; ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ സമിതിക്ക് രൂപം നല്കി

വത്തിക്കാന്‍സിറ്റി: വിവാഹമോചന പ്രക്രിയയെ സംബന്ധിച്ച പുതിയ നിയമങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ സമിതിക്ക് രൂപം നല്കി. സ്വയാധികാര പ്രബോധന രൂപത്തിലുള്ള അപ്പസ്‌തോലിക ലേഖനത്തിലൂടെയാണ് പാപ്പാ ഈ സമിതിക്ക് രൂപം നല്കിയത്.

സഭയുടെ നിയമം അനുസരിച്ചുള്ള വിവാഹമോചന പ്രക്രിയയെ സംബന്ധിച്ച പുതിയ നിയമങ്ങള്‍ അടങ്ങിയ മോത്തു പ്രോപ്പിയോ മീത്തിസ് യൂദെക്‌സ് ദോമിനൂസ് യേസൂസ് ഇറ്റലിയിലെ രൂപതകളില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സഹായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സമിതിക്ക് രൂപം നല്കിയിരിക്കുന്നത്. റോമന്‍ റോത്തായുടെ കീഴിലായിരിക്കും സമിതിയുടെ പ്രവര്‍ത്തനം.

വിവാഹമോചന പ്രക്രിയയില്‍ രൂപതാധ്യക്ഷന് കൂടുതല്‍ ഉത്തരവാദിത്തം നല്കിക്കൊണ്ട് ഭേദഗതി വരുത്തിയ പുതിയ നിയമങ്ങള് 2015 ഓഗസ്റ്റിലാണ് മോത്തു പ്രോപ്രിയോ വഴി പരസ്യപ്പെടുത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.