മെഡലുകളെക്കാള്‍ വലുതാണ് മാതൃത്വം: നാലു മക്കളുടെ അമ്മയായ ജിംനാസ്റ്റിക് ഡൊമിനിക്വേ ദാവെസ് പറയുന്നു

കരിയറിന് വേണ്ടി ഉദരത്തിലുള്ള കുഞ്ഞിനെ അബോര്‍ട്ട് ചെയ്തു കളയാന്‍ യാതൊരു മടിയുമില്ലാത്ത സാറാമാരുടെ കാലത്തെ പെണ്‍കുട്ടികള്‍ അറിയേണ്ട ഒരു ജീവിതമാണ് അമേരിക്കന്‍ ജിംനാസ്റ്റിക്കായ ഡൊമിനിക്വേ ദാവെസിന്റേത്. 1996 ലെ അറ്റ്‌ലാന്റ് ഒളിംപിക്‌സിലെ ഗോള്‍ഡ് മെഡല്‍ ജേതാവാണ് ഡൊമിനിക്വേ.

എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഈ മഹതി കരുതുന്നത് താന്‍ നേടിയെടുത്ത കരിയര്‍ നേട്ടങ്ങളോ വിജയങ്ങളോ അല്ല. മറിച്ച് തനിക്കുളള നാലു മക്കളാണ്. സാക്ഷാത്ക്കാരം നേടിയ ലക്ഷ്യമെന്നാണ് മക്കളെക്കുറിച്ച് ഇവര്‍ പറയുന്നത്. സ്വര്‍ണ്ണത്തെക്കാള്‍ വലുതാണ് മാതൃത്വമെന്നാണ് ഡൊമിനിക്വേ വിശേഷിപ്പിക്കുന്നത്. മൂന്നുതവണയാണ് ഒളിംപിക്‌സില്‍ ഇവര്‍ മിന്നും താരമായത്.

1992 ല്‍ ബാഴ്് സലോണയില്‍ നടന്ന ഒളിംപിക്‌സില്‍ വെങ്കലവും 1996 ല്‍ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സില്‍ സ്വര്‍ണ്ണവും 2000ല്‍ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സില്‍ വെങ്കലവും നേടിയ ഇവര്‍, വ്യക്തിഗത ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റ്ിക്‌സില്‍ മെഡല്‍ നേടിയ ആദ്യ ആഫ്രിക്കന്‍- അമേരിക്കന്‍ വനിതയുമായിരുന്നു.2013 ലാണ് ഡൊമിനിക്വേ കത്തോലിക്കാവിശ്വാസം സ്വീകരിച്ചത്. കത്തോലിക്കനായിരുന്നു ഭര്‍ത്താവ്. 2013 മെയ് 25 സഭാപരമായി വിവാഹിതയുമായി ഇരട്ടക്കുട്ടികളുള്‍പ്പടെ നാലു മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. 2018 ലാണ് ഇരട്ടക്കുട്ടികളുണ്ടായത്.

അമ്മയായതിന്റെ പേരില്‍ തനിക്ക് യാതൊരു ന്ഷ്ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്ന് ഇവരുടെ വാക്കുകള്‍ കരിയറിന് വേണ്ടി മക്കളെ നഷ്ടപ്പെടുത്താന്‍ മടിയില്ലാത്ത പുതിയ പെണ്‍കുട്ടികളെല്ലാം ഉറക്കെ കേള്‍ക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.