പണം ആവശ്യപ്പെട്ട് വൈദികനെ തലയ്ക്കടിച്ചുവീഴ്ത്തി, ശ്വാസം മുട്ടിച്ചു കൊല്ലാനും ശ്രമം

നാഗാലാന്റ്: നാഗാലാന്റ് മോണ്‍ ഡോണ്‍ബോസ്‌ക്കോ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്‍ ചാര്‍ജ് ഫാ. ആരോഗ്യസ്വാമി സവാരിമുത്തുവിനെ യുവാവ് ആക്രമിച്ചു. പണം ആവശ്യപ്പെട്ട് സ്‌കൂളിലെത്തിയ പുഷായി കോണ്‍യാക്ക് എന്ന 25 കാരനാണ് വൈദികനെ ആക്രമിച്ചത്. ഡോണ്‍ ബോസ്‌ക്കോയുടെ രൂപമെടുത്ത് തലയ്ക്കടിച്ചുവീഴ്ത്തുകയും വീണു കിടന്ന വൈദികനെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കുകയുമാണ് ചെയ്തത്.

രണ്ടായിരം രൂപ ആവശ്യപ്പെട്ടാണ് പുഷായി സ്കൂളിലെത്തിയതെന്ന് ബ്ര. അലെക്‌സിയസ് ടുട്ടി അറിയിച്ചു. ബുക്ക് സ്റ്റാളില്‍ ചെന്ന് അതിന്റെ ചുമതലയുള്ള സിസ്റ്റര്‍ റെനി കാതറിനോടാണ് യുവാവ് പണം ആവശ്യപ്പെട്ടത്. പണം തരാന്‍ കഴിയില്ലെന്നും ഫാ. ആരോഗ്യസ്വാമിയോട് പണം ചോദിക്കാനുമാണ് ബ്ര. അലെക്‌സിയസ് പറഞ്ഞത്.

ഈ സമയം സ്‌കൂളിലെത്തിയ ഫാ. ആരോഗ്യസ്വാമിയെ യുവാവ് പിന്തുടരുകയും മുറിയിലെത്തിയ വൈദികനെ രൂപമെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. ഒരു കൈ കൊണ്ട് വായ് പൊത്തിപിടിച്ചും മറു കരം കൊണ്ട് കഴുത്തില്‍ പിടിമുറുക്കിയ വിധത്തിലുമാണ് താന്‍ കണ്ടതെന്ന് ബ്ര. ടുട്ടി പറയുന്നു. ബ്രദറാണ് യുവാവിനെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

2007 ല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ് യുവാവെന്ന് പറയപ്പെടുന്നു. തനിക്ക് ചെറുപ്പക്കാരനെ അറിയില്ലെന്നും പുറത്താക്കിയ സംഭവത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നുമാണ് വൈദികന്‍ പറയുന്നത്.

കൊഹിമ രൂപതയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1980 ല്‍ ആരംഭിച്ച സ്‌കൂളില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.