ദുബായിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ചു

ദുബായ്: കോവീഡ് 19 വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ കീഴിലുള്ള ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ബിഷപ് പോള്‍ ഹിന്‍ഡറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകവികാരിമാരുടെ യോഗമാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.

പള്ളിയിലും അങ്കണങ്ങളിലും ആളുകള്‍ ഒന്നിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്തനാലാഴ്ചത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.