ഡബ്ലിന്‍: തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാവുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് സ്വാഗതാര്‍ഹം

ഡബ്ലിന്‍: ലോക്ക് ഡൗണിന് ശേഷം തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ പങ്കെടുക്കാവുന്ന വിശ്വാസികളുടെ എണ്ണം അമ്പതില്‍ കൂടുതലാക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡയര്‍മ്യൂയിഡ് മാര്‍ട്ടിന്‍.

അമ്പതില്‍ കൂടുതല്‍ പേര്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാവുന്നതാണെന്ന് ഐറീഷ് ഗവണ്‍മെന്റ് അനുവാദം നല്കിയിരുന്നു. ജനുവരി 29 മുതല്‍ ഇവിടെ ദിവ്യബലികള്‍ പുനരാരംഭിച്ചിരുന്നു. എങ്കിലും അമ്പതുപേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഈ തീരുമാനത്തെ സഭ ശക്തിയുക്തം എതിര്‍ത്തിരുന്നു. ആയിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന വലിയ പള്ളികളില്‍ അമ്പത് എന്ന് നിജപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്നായിരുന്നു സഭയുടെ നിലപാട്.

എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ അമ്പതില്‍ കൂടുതല്‍ പേര്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്ന് ഗവണ്‍മെന്റ് പിന്നീട് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയായിരുന്നു. എല്ലാവരുടെയും നന്മയ്ക്ക് ആവശ്യമായ സുരക്ഷാനിയമങ്ങള്‍ പാലിക്കണമെന്ന് ആര്‍ച്ച് ബിഷപ് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.