പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ദയാവധം

നെതര്‍ലാന്റ്: ഒന്നിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും നെതര്‍ലാന്റ് ഗവണ്‍മെന്റ് ദയാവധം അനുവദിച്ചു. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുകയില്ലാത്ത രോഗികളായ കുട്ടികള്‍ക്കാണ് ദയാവധം. ഏറെ ദുരിതത്തിലും എന്നാല്‍ നിരാശാജനകവുമായ അവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇതേറെ ആശ്വാസകരമായിരിക്കുമെന്നാണ് ഗവണ്‍മെന്റ് നിലപാട്.

നെതര്‍ലാന്റില്‍ നേരത്തെ തന്നെ ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മാതാപിതാക്കളുടെ സമ്മതത്തോടെ ദയാവധം നിയമവിധേയമാക്കിയിരുന്നു, 12-15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. എന്നാല്‍ 16-17 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് സ്വമേധയാ ദയാവധം ആവശ്യപ്പെടാവുന്നതാണ്.

ദയാവധവും അസിസ്റ്റഡ് സ്യൂയിസൈഡും 2002 മുതല്‍ നെതര്‍ലാന്റില്‍ നിയമവിധേയമാണ്. കഴിഞ്ഞവര്‍ഷം 6,361 ദയാവധങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്.

ദയാവധത്തെയും അസിസ്റ്റഡ് സൂയിസൈഡിനെയും കത്തോലിക്കാ സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. ദൈവികഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന് സ്വന്തം ജീവന്‍ എടുക്കാനോ മറ്റുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുത്താനോ അധികാരമില്ല എന്നാണ് സഭയുടെ കാഴ്ചപ്പാട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.