ശ്രീലങ്ക: ഈസ്റ്റര്‍ ആക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ വീണ്ടും സംശയം പ്രകടിപ്പിച്ച് കര്‍ദിനാള്‍

കൊളംബോ: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ശ്രീലങ്കയിലെ ഈസ്റ്റര്‍ ചാവേറാക്രമണത്തിന്റെ മൂന്നാം വാര്‍ഷികം കടന്നുപോയെങ്കിലും ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. അന്വേഷണത്തില്‍ തനിക്കുള്ള സംശയം ആവര്‍ത്തിക്കാനും അദ്ദേഹം മടിച്ചില്ല.

നിലവിലെ ഗവണ്‍മെന്റ് മുന്‍ പ്രസിഡന്റിനെ സംര്ക്ഷിക്കുന്നതായിട്ടാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം. പ്രസിഡന്റിന്റെ പങ്കാളിത്തം പുറത്താകുമോയെന്ന് ഭരണകൂടം ഭയക്കുന്നു. ഭീകരാക്രമണ സാധ്യത മുന്‍കൂട്ടി അറിഞ്ഞിരുന്നിട്ടും അത് തടയാന്‍സാധിച്ചില്ലെന്നും പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

2019 ല്‍ നടന്ന ചാവേറാക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെടുകയും500 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവര്‍ക്കോ പരിക്കേറ്റവര്‍ക്കോ നീതി ലഭ്യമായിട്ടില്ല. സ്‌ഫോടനത്തിന്റെ ഇരകളായ 35 പേരുമായികൂടിക്കാഴ്ചയ്ക്ക് മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ചാവേറാക്രമണത്തിന്റെ ദുരന്തസ്മരണയുടെ വാര്‍ഷികത്തില്‍ വൈദികരും കന്യാസ്്ത്രീകളുമടങ്ങുന്ന ആയിരക്കണക്കിന് ആളുകള്‍ കറുത്ത വേഷമണിഞ്ഞ് നഗരത്തിലൂടെ മാര്‍ച്ച് നടത്തുകയും മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു. 2019 ഏു്പില്‍ 21 ന് മൂന്നു ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനത്തില്‍ 82 കു്ട്ടികളും 47 വിദേശികളും കൊല്ലപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.