ശ്രീലങ്ക: ഈസ്റ്റര്‍ദിനത്തിലെ ചാവേറാക്രമണം: കുറ്റപത്രം തയ്യാറായി

കൊളംബോ: 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രൈസ്തവദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടത്തിയ ഭീകരാക്രമണത്തിലെ പ്രതികളായ 25 പേര്‍ക്ക് കുറ്റപത്രം നല്കി.

23,270 കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. 11 ഇന്ത്യക്കാരടക്കം 258 പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 500 ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധപ്പെട്ട നാഷനല്‍ തവ് ഹീദ് ജമാ അത്ത് എന്ന പ്രാദേശിക സംഘടനയിലെ 9 ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.