സന്ധ്യാപ്രാര്‍ത്ഥനയില്‍ ഇന്നു മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥന

ഇന്ന് ഉയിര്‍പ്പുഞായര്‍. ഇന്നുമുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത് സ്വര്‍ല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു

സ്വര്‍ല്ലോകരാജ്ഞീ, ആനന്ദിച്ചാലും…
ഹല്ലേലൂയ്യ
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍..
ഹല്ലേലൂയ്യ
അരുള്‍ ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു
ഹല്ലേലൂയ്യ
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ
ഹല്ലേലൂയ്യ
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും
ഹല്ലേലൂയ്യ
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു
ഹല്ലേലൂയ്യ

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.