ഈസ്റ്റര്‍ വിളക്കുകള്‍ കത്തിക്കാന്‍ നിര്‍ദ്ദേശവുമായി ഓവെന്‍സ്‌ബോറോ രൂപത


ഓവെന്‍സ്‌ബോറോ: മരണത്തെ കീഴടക്കിയ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനോടുള്ള ഐകദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ ഭവനങ്ങളിലും ഈസ്റ്റര്‍ വിളക്കുകള്‍ തെളിക്കണമെന്ന് ഓവെന്‍സ്‌ബോറോ രൂപത വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഈസ്റ്റര്‍ ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ നമുക്ക് സാധിക്കില്ലെങ്കിലും നമ്മളെല്ലാവരും പ്രാര്‍ത്ഥനയില്‍ ഒരുമിച്ചുണ്ടായിരിക്കുമെന്നും ഇതു സംബന്ധി്ച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ വിശ്വാസത്തിന്റെ പ്രകടനവും അയല്‍ക്കാര്‍ക്ക് പ്രത്യാശയുടെ അടയാളവുമായി കോവിഡ് കാലത്ത് ഈസ്റ്റര്‍ വിളക്കുകള്‍ മാറണമെന്നും കത്ത് പറയുന്നു. രോഗത്തിന്റെ ദുരിതങ്ങളുമായി കഴിയുന്നവരോടുള്ള നമ്മുടെ ഐകദാര്‍ഢ്യം അതിലൂടെ പ്രകടമാക്കണം. ഏപ്രില്‍ മൂന്നിന് പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു.

കോവിഡ് 19 നെ തുടര്‍ന്ന് രൂപതയില്‍ മാര്‍ച്ച് 16 മുതല്‍ തിരുക്കര്‍മ്മങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.