ഈസ്റ്ററിന്റെ കൃപ സ്വീകരിക്കാന്‍ ഈ ദിവസങ്ങളില്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചൊരുങ്ങാം

പ്രത്യേകമായി പ്രാര്‍്ത്ഥിച്ചൊരുങ്ങുകയും ദൈവകൃപ സ്വീകരിക്കുകയും ചെയ്യേണ്ട ദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. വലിയ ആഴ്ചയുടെ ദിവസങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നാം ഈസ്റ്ററിന്റെ സന്തോഷങ്ങളിലേക്ക് പ്രവേശിക്കും. പക്ഷേ ഈസ്റ്ററിന്റെ കൃപ സ്വീകരിക്കാന്‍ മാത്രം നാം യോഗ്യരാണോ.ആന്തരികമായി നാം എത്രത്തോളം യോഗ്യരാണ്.. നോമ്പനുഷ്ഠാനങ്ങള്‍ക്ക് അപ്പുറം അവ നമ്മുടെ വ്യക്തിജീവിതത്തില്‍, ആന്തരികജീവിതത്തില്‍ വിശുദ്ധീകരണത്തിന് കാരണമായിട്ടുണ്ടോ..

ഇങ്ങനെയൊരു ആത്മശോധന കൂടി നടത്തേണ്ടത് നല്ലതാണ്. അതോടൊപ്പം തന്നെ ഈസ്റ്ററിന്റെ കൃപയും മഹത്വവും സ്വീകരിക്കാനാനായി നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഇതാ അതിനുവേണ്ടിയുള്ള ഒരു പുരാതന പ്രാര്‍ത്ഥന.

പീഡകള്‍ സഹിച്ച് മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത എന്റെ കര്‍ത്താവേ അങ്ങ് എനിക്കുവേണ്ടി കൂടിയാണ് മരിക്കുകയും സഹിക്കുകയും ചെയ്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു രക്ഷകനായ ഈശോയേ എന്നെ രക്ഷിക്കണമേ. അങ്ങയുടെ ഉയിര്‍പ്പിന്റെ വിജയത്തിലും മഹത്വത്തിലും എന്നെയും പങ്കുകാരനാക്കണമേ. .എന്നെ എല്ലാവിധ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും എന്റെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യണമേ. ഉയിര്‍പ്പിന്റെ മഹത്വം എന്റെ ജീവിതത്തില്‍ എന്നും അനുഭവിക്കാന്‍ എനിക്ക് ഇടയാക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.