രാവിലെ എണീല്ക്കുമ്പോഴും രാത്രി ഉറങ്ങാന്‍ പോകുമ്പോഴും ഇങ്ങനെ പ്രാര്‍ത്ഥിക്കാം, എത്ര തിരക്കുള്ളവര്‍ക്കും

തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് സമയം കിട്ടിയെന്ന് വരില്ല. വ്യക്തിപരമായ പ്രാര്‍ത്ഥനയെന്നാല്‍ ഏറെനേരം തനിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നതാണ് എന്നാണല്ലോനമ്മുടെ പൊതു വിശ്വാസം. എന്നാല്‍ തിരക്കുപിടിച്ച ജീവിതം പലപ്പോഴും അത്തരം പ്രാര്‍ത്ഥനകളില്‍ നിന്ന് നമ്മെ പിന്തിരിപ്പിച്ചേക്കാം.

പക്ഷേ വ്യക്തിപരമായ പ്രാര്‍ത്ഥന ദൈവവുമായുള്ള നമ്മുടെ അടുപ്പവും സ്‌നേഹവും വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകരമാണ് താനും. അതുകൊണ്ട് വ്യക്തിപരമായി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. അതോടൊപ്പം ഏറ്റവും എളുപ്പത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

രാവിലെ ഉറങ്ങിയെണീല്ക്കുമ്പോള്‍ ഒരു നിമിഷം കട്ടിലില്‍ ഇരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിക്കുക. എന്റെ ദൈവമേ നിന്റെ ദാസനിതാ ഉണര്‍ന്നെണീറ്റിരിക്കുന്നു. ഈ ദാസനില്‍ മേല്‍ കരുണയുണ്ടായിരിക്കണമേ.
ജോലി ചെയ്ത് തളര്‍ന്ന് ക്ഷീണിച്ച് കിടക്കാന്‍ പോകുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക എന്റെ ദൈവമേ നിന്റെ ദാസനിതാ ഉറങ്ങാന്‍ പോകുന്നു. എന്റെ മേല്‍ കരുണയുണ്ടാകണമേ.

തിരക്കിന്റെയും ജീവിതവ്യഗ്രതകളുടെയും ലോകത്ത് ഇത്രയുമെങ്കിലും പ്രാര്‍ത്ഥിക്കാതെ പോകരുത്. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.