ഇതര ക്രൈസ്തവരെയും ക്രിസ്തുവില്‍ നമ്മുടെ യഥാര്‍ത്ഥ സഹോദരീ സഹോദരന്മാരാണെന്ന് അംഗീകരിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആതിഥ്യം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പുണ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റൊരു പാരമ്പര്യത്തിലുള്ള ക്രൈസ്തവരെ സ്വീകരിക്കുകയെന്നാല്‍ പ്രഥമമായി നാം ചെയ്യുന്നത് ദൈവമക്കളായ അവരോടുള്ള ദൈവത്തിന്റെ സ്‌നേഹം കാണിച്ചുകൊടുക്കുകയും ദൈവം അവരില്‍ നിറവേറ്റിയവയെ സ്വാഗതം ചെയ്യുകയുമാണ്.

ക്രൈസ്തവരെന്ന നിലയില്‍ നാം യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവസ്‌നേഹം കുടിയേറ്റക്കാര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. എക്യുമെനിക്കല്‍ ആതിഥ്യം ജീവിതത്തില്‍ പകര്‍ത്താന്‍ നാം ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ അത് നമ്മെ എല്ലാ ക്രൈസ്തവരെയും പ്രൊട്ടസ്റ്റന്റുകാരെയും ഓര്‍ത്തഡോക്‌സുകാരെയും കത്തോലിക്കരെയുമെല്ലാം കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരും ഐക്യപ്പെട്ടവരുമാക്കിത്തീര്‍ക്കും. പാപ്പ പറഞ്ഞു.

പൊതു ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.