കോവിഡ് മൂലം മരണമടഞ്ഞ ഹിന്ദുമത വിശ്വാസിയുടെ സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി എടത്വ പള്ളി മാതൃകയായി

ആലപ്പുഴ: കോവിഡ് ബാധിച്ചുമരിച്ച കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി മാതൃകയായി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണമാണ് വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നത്.

ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ ഇക്കാര്യം വികാരി ഫാ. മാത്യു ചൂരവടിയെ അറിയിക്കുകയും അദ്ദേഹം കൈക്കാരന്മാരും പാരീഷ് കമ്മറ്റി അംഗങ്ങളുമായി ആലോചിച്ച് സംസ്‌കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്കുകയുമായിരുന്നു. സാമൂഹ്യപ്രവര്‍ത്തകരും വികാരിയച്ചനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ സംസ്‌കാരത്തിന് നേതൃത്വം നല്കി.

212 വര്‍ഷത്തിനിടയില്‍ ആദ്യമായി തിരുനാള്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ അടുത്തകാലത്ത് എടത്വ പള്ളി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.