വിശുദ്ധ ഈഡിത്ത് സ്റ്റെയ്നെ മാനസാന്തരപ്പെടുത്തിയ പുസ്തകം ഏതാണെന്ന് അറിയാമോ?

നിരീശ്വരവാദിയായ ഒരു ഭൂതകാലമുണ്ടായിരുന്നു വിശുദ്ധ ഈഡിത്ത് സ്റ്റെയ്‌ന്. പക്ഷേ ഒരു പുസ്തവായന ഈഡിത്തിന്റെ ജീവിതത്തെഅടിമുടി മാറ്റിമറിച്ചു. ആവിലായിലെ വിശുദ്ധ തെരേസയുടെ ആത്മകഥയായിരുന്നു പ്രസ്തുത പുസ്തകം.

1921 ലെ ഒരു വേനല്‍ക്കാലത്തായിരുന്നു അത് സംഭവി്ച്ചത്. അന്നേ ദിവസം ഒരു വൈകുന്നേരം വളരെയാദൃച്ഛികമായിട്ടാണ് ആവിലായിലെതെരേസയുടെ പുസ്തകം കൈകളില്‍ എത്തിയത്. പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ ഈഡിത്ത് തന്നോടുതന്നെ പറഞ്ഞു, ഇതാ സത്യംഞാന്‍ മനസ്സിലാക്കിയിരിക്കുന്നു.
വെറുമൊരു ആത്മകഥയല്ല തെരേസയുടേത്. മിസ്റ്റിക്കല്‍ അനുഭവങ്ങള്‍ കൂടി കലര്‍ന്ന പുസ്തകമാണ് അത്, തെരേസയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതോടെ ആ ജീവിതരീതിയിലേക്ക് ഈഡിത്തും ആകര്‍ഷിക്കപ്പെട്ടു.

അതിന്റെ ഒടുവില്‍ 1922 ജനുവരി ഒന്നിന് കത്തോലിക്കാസഭയില്‍ അംഗമാകുകയും പിന്നീട് ആവിലായിലെ തെരേസയോടുള്ള ആദരസൂചകമായിആ പേര്‌സ്വീകരിച്ച് കര്‍മ്മലീത്തസന്യാസിനിയായിത്തീരുകയും ചെയ്തു. ഔഷറ്റവിസിലെ ഗ്യാസ് ചേംബറില്‍ വച്ച് വിശ്വാസത്തിന് വേണ്ടി മരണം വരിക്കുകയായിരുന്നു ഈഡിത്ത്.

പിന്നീട് കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. സെന്റ് തെരേസ ബെനെഡിക്ട ഓഫ് ദ ക്രോസ് എന്നാണ് ഈഡിത്ത് സ്‌റ്റെയ്ന്‍ അറിയപ്പെടുന്നത്.

ഒരു പുസ്തകവായനയുടെ അമ്പരപ്പിക്കുന്ന മാറ്റമേ..!മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.