എടത്വാപള്ളി സെമിത്തേരിയില്‍ വീണ്ടും ഹൈന്ദവവിശ്വാസിക്ക് അന്ത്യനിദ്ര

എടത്വ: കോവിഡ് ബാധിച്ചുമരണമടഞ്ഞ ഹൈന്ദവവിശ്വാസിക്ക് എടത്വ പള്ളി സെമിത്തേരിയില്‍ അന്ത്യനിദ്ര. കോയില്‍മുക്ക് പുത്തന്‍പുരയില്‍ പരേതനായ ശ്രീനിവാസന്റെ ഭാര്യ കൃഷ്ണവേണിയുടെ മൃതശരീരമാണ് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയസെമിത്തേരിയില്‍ എരിഞ്ഞടങ്ങിയത്.

ഒരു മാസം മുമ്പാണ് ശ്രീനിവാസന്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞത്. ഭര്‍ത്താവിന് ചിതയൊരുങ്ങിയ പള്ളി സെമിത്തേരിയില്‍ തന്നെ ഒടുവില്‍ ഭാര്യയ്ക്കും ചിതയൊരുക്കുകയായിരുന്നു. മൃതദേഹം സംസ്‌കാരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ദേവാലയം സംസ്‌കരിക്കാനുള്ള സ്ഥലം നല്കിയത്.

സംസ്‌കാരച്ചടങ്ങിന് സ്ഥലം നല്കിയ ദേവാലയഅധികൃതര്‍ക്ക് കൃഷ്ണവേണിയുടെ കുടുംബം നന്ദി അറിയിച്ചു. വികാരി. ഫാ. മാത്യു ചൂരവടി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം, കൈക്കാരന്മാര്‍, പാരീഷ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.