ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ ബിഷപ്പുമാരുടെ ഉപവാസസമരം

കൊച്ചി: ഇന്ന് സെക്രട്ടി യേറ്റ് നടയില്‍ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ പോള്‍ മുല്ലശ്ശേരി എന്നിവര്‍ ഉപവാസ സമരം നടത്തും. ആര്‍ച്ച് ബിഷപ് ഡോ സൂസപാക്യം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആറു ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപകരുടെ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മെത്രാന്മാരുടെ ഉപവാസസമരം.

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസരംഗത്ത് നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശനങ്ങളും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ നിഷേധവും നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.