212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ എടത്വ പള്ളി പെരുനാള്‍ ഇല്ല

എടത്വ: 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം എടത്വാപള്ളി പെരുന്നാള്‍ ഇല്ല. കോവിഡ് പശ്ചാത്തലത്തിലാണ് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ പെരുന്നാള്‍ വേണ്ടെന്ന് വച്ചത്. കഴിഞ്ഞവര്‍ഷം കോവിഡ് മാനദണ്ഡപ്രകാരം തിരുനാള്‍ നടത്തിയിരുന്നു.

എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ട് കൂടുതലായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വികാരി ഫാ. മാത്യു ചൂരവടി അറിയിച്ചു. എന്നാല്‍ ഓണ്‍ലൈനായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 27 ന് കൊടിയേറി മെയ് 14 ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.