പോളണ്ടില്‍ ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം കിനിയുന്നു. ഇത് മറ്റൊരു ദിവ്യകാരുണ്യാത്ഭതുമോ?

പോളണ്ടില്‍ നടന്നത് ദിവ്യകാരുണ്യാത്ഭുതമാണോ? ആ ചോദ്യത്തിന് ഉത്തരം തേടാന്‍ ഒരുങ്ങുകയാണ് വാഴ്‌സോ അതിരൂപത. അത്ഭുതത്തിന് കാരണമായ സംഭവം നടന്നത് സെപ്തംബര്‍ 10 നായിരുന്നു.

ഒരു ധ്യാനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വൈദികന്റെ കൈയില്‍ നിന്ന് തിരുവോസ്തി താഴെ വീണു അദ്ദേഹം തിരുവോസ്തി ഉടനെ തന്നെ കയ്യിലെടുക്കുകയും അത് ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോള്‍ തിരുവോസ്തിയുടെ ചുറ്റും ഒരു ചുവന്ന വൃത്തം രൂപപ്പെട്ടിരുന്നു.

ഇത് രക്തമാണെന്നും ദിവ്യകാരുണ്യാത്ഭുതമാണെന്നുമാണ് വിശ്വാസികള്‍ അവകാശപ്പെടുന്നത്. എന്തായാലും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് അതിരൂപത വക്താവ് ഫാ. സ്ലിവിന്‍സ്‌ക്കി അറിയിച്ചുു.

വാഴ്‌സോ മെട്രോപ്പോലീത്തന്‍ കൂരിയായില്‍ നിന്നുള്ള അധികാരികളുടെ പക്കലാണ് ഇപ്പോള്‍ തിരുവോസ്തി സൂക്ഷിച്ചിരിക്കുന്നത്. സഭാതലത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം വന്നാല്‍ മാത്രമേ ദിവ്യകാരുണ്യാത്ഭുതമായി ഇത് അംഗീകരിക്കപ്പെടുകയുളളൂ.

നമുക്ക് പ്രാര്‍ത്ഥനകളോടെ കാത്തിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.