എല്‍ സാല്‍വദോറില്‍ സെമിനാരി റെക്ടര്‍ വെടിയേറ്റ് മരിച്ചു

സാന്‍ സാല്‍വദോര്‍: സെമിനാരി റെക്ടര്‍ വഴിയില്‍ വെടിയേറ്റ് മരിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. സാന്റിയാഗോ ദെ മരിയ സെമിനാരി റെക്ടര്‍ ഫാ. റിക്കാര്‍ഡോ അന്റോണിയോ കോര്‍ടെസ് ആണ് കൊല്ല്്‌പ്പെട്ടത്.

അജ്ഞാതരായ അക്രമികളാണ് വെടിവച്ചത്. സംഭവത്തെ ആര്‍ച്ച് ബിഷപ് ജോസ് ലൂയിസ് അപലപിച്ചു. വ്യക്തമായ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. 2018 മാര്‍ച്ച് 29 നും 2019 മെയ് 18 നും രണ്ടു വൈദികര്‍ സമാനമായ രീതിയില്‍ കൊല്ല്‌പ്പെട്ടിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെയുമുള്ള അന്വേഷണത്തില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ല. ഞങ്ങള്‍ സുരക്ഷിതരല്ല എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെട്ടേക്കാം. വൈദികര്‍ തങ്ങളുടെ ഭീതി ചില മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.