പ്രായമായവര്‍ ഒരിക്കലും ഭാരമല്ല, സമ്പത്താണ്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൃദ്ധരെ ഒരിക്കലും ഭാരമായി കാണരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവര്‍ നമുക്ക് ഒരു സമ്പാദ്യവും അറിവിന്റെ ഉറവിടവുമാണ്. ഓര്‍മ്മകളുടെ മനുഷ്യരാണ് അവര്‍. നാഷനല്‍ അസോസിയേഷന്‍ ഓഫ് സീനിയര്‍ വര്‍ക്കേഴ്‌സിന്റെ പതിനേഴാമത് വാര്‍ഷികാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

ആരോഗ്യമുള്ള മുതിര്‍ന്ന ആളുകള്‍ അവരുടെ ദിവസത്തിന്റെ ഏതാനും മണിക്കൂറുകള്‍ വൃദ്ധരുടെ പരിചരണത്തിനായി നീക്കിവയ്ക്കണം. ഇരുവര്‍ക്കും അത് ഏറെ പ്രയോജനപ്പെടും. പില്‍ക്കാല തലമുറയെ കാണാന്‍ അനുഗ്രഹം ലഭിച്ചവര്‍ തങ്ങളുടെ ജീവിതാനുഭവവും കുടുംബത്തിന്റെയും ജനതയുടെയും കഥകളുംപകര്‍ന്നുകൊടുക്കാന്‍ കടപ്പെട്ടിരിക്കുന്നവരാണ്.

വൃദ്ധര്‍ പ്രശ്‌നസാഹചര്യങ്ങളെ നേരിടാന്‍ കഴിവുള്ളവരാണ്. വാര്‍ദ്ധക്യം കൃപയുടെ സമയമാണെന്നും പാപ്പ പറഞ്ഞു. ലോകം കെട്ടിപ്പടുക്കുന്നതിന് പ്രായമായവരുടെ ജ്ഞാനം ആവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കാനും പാപ്പ മറന്നില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.