ഇരിങ്ങാലക്കുട: മൂരിയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംപററ് ഇമ്മാനുവല്‍ എന്ന സെക്ട് ഇതിനകം ഏറെ വിവാദങ്ങളുംവിമര്‍ശനങ്ങളും ക്ഷണിച്ചുവരുത്തിയിരുന്നു. കത്തോലിക്കാസഭയില്‍ നിന്ന് വൈദികരുള്‍പ്പടെ പലരും ഈ അബദ്ധവിശ്വാസത്തിന് തലവച്ചുകൊടുക്കുകയുമുണ്ടായിട്ടുണ്ട്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ പ്രബോധനങ്ങള്‍ നല്കുന്ന എംപറര്‍ ഇമ്മാനുവലുമായി യാതൊരുവിധത്തിലുള്ള ബന്ധവും പാടില്ലെന്ന് സഭ ശാസനം നല്കിയിട്ടുമുണ്ട്.
ഇങ്ങനെയുളള എംപറര്‍ ഇമ്മാനുവലിനെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒരിക്കല്‍ എംപറര്‍ ഇമ്മാനുവലിന്റെ ഭാഗമായി ജീവിക്കുകയും എന്നാല്‍ അതിലെ തെറ്റുകള്‍ മനസ്സിലാക്കിയപ്പോള്‍ പുറത്തുപോവുകയും ചെയ്ത കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന അജില്‍ മാത്യു എന്ന ചെറുപ്പക്കാരനെയാണ് എംപറര്‍ ഇമ്മാനുവലിലെ നിലവിലുള്ള നേതൃത്വം കഞ്ചാവ് കേസില്‍കുടുക്കാന്‍ നോക്കിയത്.
ഔദ്യോഗികാവശ്യത്തിനായി കര്‍ണ്ണാടകയിലേക്ക് പോവുകയായിരുന്ന അജില്‍ മാത്യുവിന്റെ ബാഗില്‍ കഞ്ചാവ് വയ്ക്കുകയും പിന്നീട് ഈ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.കൃത്യമായ സൂചനകള്‍ പ്രകാരം കര്‍ണ്ണാടക പോലീസ് അജിന്‍ മാത്യുവിനെ കഞ്ചാവ് കടത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
എന്നാല്‍ അജിന്റെ നിരപരാധിത്വം വൈകാതെ തന്നെ പോലീസിന് മനസ്സിലായി. ഏതാണ്ട് ഇതേ സമയത്ത് തന്നെ അജിന്റെ അറസ്റ്റിനെക്കുറിച്ച് ചോദിച്ചുകൊണ്ട് ഒരു ഫോണ്‍കോള്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും തുടര്‍ന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ കള്ളി വെളിച്ചത്താകുകയുമായിരുന്നു.
അജിനെ കുടുക്കാനായി മലയാളിയും പോലീസുകാരനും എംപറര്‍ ഇ്മ്മാനുവലിലെ അംഗവുമായ ഒരു വ്യക്തിയാണ് കഞ്ചാവ് വച്ചതെന്ന് കര്‍ണ്ണാടക പോലീസിന് വ്യക്തമായി. ഇതിനെ തുടര്‍ന്ന് യഥാര്‍ത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും അജിന്‍ മാത്യുവിനെ വിട്ടയ്ക്കുകയും ചെയ്തു.
തങ്ങളുടെ സമൂഹത്തില്‍ നിന്ന് പുറത്തുപോയ നിരപരാധിയായ ഒരു വ്യക്തിയെ കുടുക്കാന്‍ എംപറര്‍ ഇമ്മാനുവലിന്റെ നിലവിലെ നേതൃത്വം കാട്ടിയ ക്രൂരതയുടെ ഒരു മുഖം മാത്രമാണ് ഇത്. എംപറര്‍ ഇമ്മാനുവല്‍ സെക്ടിന്റെ മുഖം പച്ചയ്ക്ക് വലിച്ചുകീറുന്ന ഡിജിറ്റല്‍ തെളിവുകള്‍കൈവശമുളള ഒരു വ്യക്തിയെ വകവരുത്താനായി ക്വട്ടേഷന്‍ കൊടുത്ത സംഭവവും ഇതോട് അനുബന്ധിച്ചു പുറത്തുവന്നിട്ടുണ്ട്. എംപറര്‍ ഇമ്മാനുവലിന്റെ ക്രൂരതയുടെ മറ്റ് തെളിവുകള്‍ കൂടി വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദൈവത്തിന്റെ പേരില്‍ ചെയ്യുന്ന ഈ ക്രൂരതകള്‍ എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? ദൈവത്തിന്റെ പേരില്‍ എഴുതുകയുംപ്രസംഗിക്കുകയും ചെയ്യുന്നവരെല്ലാം പറയുന്ന സ്ഥിരം വാചകമുണ്ട്. ഇത് ദൈവഹിതമാണ്,ദൈവം പറഞ്ഞിട്ടാണ്.. സ്വന്തം വ്യക്തിതാല്പര്യങ്ങള്‍ ദൈവത്തിന്റെ മേല്‍ കെട്ടിവച്ച് തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കുന്ന ദൈവത്തിന്റെ പേരിലുള്ള ഇത്തരം സുവിശേഷപ്രഘോഷകരെ ഇനിയും ആളുകള്‍ വിശ്വസിക്കേണ്ടതുണ്ടോ?