അമേരിക്കന്‍ പ്രസിഡന്റ് ഇംഗ്ലണ്ടിലെ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു

ഫാള്‍മൗത്ത്: ഫാള്‍മൗത്ത് ദേവാലയത്തിലെ വിശ്വാസികള്‍ക്ക് അതിശയകരമായകാഴ്ചയായിരുന്നു അത്. തങ്ങള്‍ക്കൊപ്പം വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒപ്പം ഭാര്യയും. സെന്റ് ഐവ്‌സിലെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയമാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച് പത്തു മിനിറ്റിന് ശേഷമായിരുന്നു അമേരിക്കന്‍ പ്രസിഡന്റും ഭാര്യയും ദേവാലയത്തിലെത്തിയത്.

തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കാര്‍ബിസ് ബേയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ബൈഡന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.