ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ വരുന്നു

ലണ്ടന്‍: ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ വിശ്വാസികള്‍ കോവിഡിന് ശേഷം വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ വരുന്നു. കോവിഡ് 19 ഏല്പിച്ച വിവിധതരത്തിലുളള ആഘാതങ്ങള്‍ക്കും മരവിപ്പിനും ശേഷം വിശ്വാസികള്‍ കൂടുതലായി വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ വരണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ്ും ആഹ്വാനം ചെയ്തു.

കോവിഡ് നിയന്ത്രണ വിധേയമായ സ്ഥിതിക്ക് ഞായറാഴ്ചക്കടം പുന: സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു കഴിഞ്ഞു. അതുകൊണ്ട് ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസങ്ങളിലും വിശ്വാസികള്‍ ദേവാലയങ്ങളില്‍ എത്തണം. ശൈത്യകാല പ്ലീനറി മീറ്റിംങില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവര്‍ക്കും പ്ലീനറി സമ്മേളനം നന്ദി രേഖപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.