ഇംഗ്ലണ്ടിനെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് വീണ്ടും സമര്‍പ്പിക്കുന്നു

വാല്‍ഷിംങ്ഹാം: ഇംഗ്ലണ്ടിനെ വാല്‍ഷിംങ്ഹാം മാതാവിന് വീണ്ടും സമര്‍പ്പിക്കുന്ന ചടങ്ങ് മാര്‍ച്ച് 29 ന് നടക്കും.

അനുദിന ജീവിതത്തിലെ രാഷ്ട്രീയവും വ്യക്തിപരവുമായ വെല്ലുവിളികളെ നേരിടാന്‍ മാതാവിന്റെ വിമലഹൃദയസമര്‍പ്പണം വഴി കഴിയുമെന്ന് ഔര്‍ ലേഡി ഓഫ് വാല്‍ഷിംങ്ഹാം ഷ്രൈന്‍ റെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ചടങ്ങിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ വാല്‍ഷിംങ്ഹാം മാതാവിന്റെ രൂപം വെഞ്ചരിച്ചുനല്കി. വാല്‍ഷിംങ്ഹാം മാതാവിന് ഇംഗ്ലണ്ടിന് സമര്‍പ്പിച്ച പാരമ്പര്യം 1381 ല്‍ ആരംഭിച്ചതാണ്.

peasants കലാപകാലത്താണ് രാജാവ് ഇപ്രകാരം ചെയ്തത്. അന്ന് ആയിരത്തിയഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഈ സമയത്ത് രാജാവ് മാതാവിന്റെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുകയും കലാപം കെട്ടടങ്ങുകയും ചെയ്തു. പ്രത്യുപകാരമായി മാതാവിന് സ്ത്രീധനമായി രാജ്യത്തെ സമ്മാനിക്കുകയും ചെയ്തു.

ഇന്നും ഇംഗ്ലണ്ടിലെ കത്തോലിക്കര്‍ ആ പാരമ്പര്യം തുടര്‍ന്നുപോരുന്നു. മാതാവിന്റെ സ്ത്രീധനസ്വത്താണ് രാജ്യം എന്നാണ് വിശ്വാസവും. കാനായില്‍ വച്ച് മാതാവ് ഈശോയോട് പറഞ്ഞതുപോലെ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്ന് ഇന്നും മാതാവ് നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും മാതാവിന്റെ സംരക്ഷണവും സ്‌നേഹവും എല്ലാവരും സ്വന്തമാക്കണമെന്നും റെക്ടര്‍ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു.

പോസ്റ്റ് ബ്രെക്‌സിറ്റ് കാലത്ത് മാതാവിന്റെ വിമലഹൃദയത്തിനുള്ള സമര്‍പ്പണത്തിന് പ്രത്യേകപ്രാധാന്യമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.