പകര്‍ച്ചവ്യാധികളാല്‍ വിഷമിക്കുന്നവര്‍ തങ്ങളുടെ ജീവിതങ്ങളെ വിശുദ്ധ യൗസേപ്പിന് സമര്‍പ്പിക്കുക

വിവിധ തരം പകര്‍ച്ച വ്യാധികളുടെ കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. കൊറോണ വൈറസ് മുതല്‍ പക്ഷിപ്പനിയും കുരങ്ങുപനിയും മഞ്ഞപ്പിത്തവും വരെയുള്ള അനേകം പകര്‍ച്ചവ്യാധികള്‍. ലോകം മുഴുവന്‍ ഇങ്ങനെ ഓരോരോ പകര്‍ച്ചവ്യാധികളുടെ ഭാരം ചുമക്കുകയാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശുദ്ധ യൗസേപ്പിതാവിന് സ്വന്തം ജീവിതവും സാഹചര്യങ്ങളും സമര്‍പ്പിക്കുക ഉചിതമായകാര്യമാണ്. കാരണം പ്ലേഗ് ബാധയുടെ ഒരു കാലത്ത് വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥത്താല്‍ അത്ഭുതകരമായ രോഗസൗഖ്യം കിട്ടിയതിന്റെ ഒരുപാട്കഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദ ഗ്ലോറിയസ് ഓഫ് ദ കാത്തലിക് ചര്‍ച്ച് എന്ന പുസ്തകത്തിലാണ് വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം വഴി പ്ലേഗ് ബാധയില്‍ നിന്ന് മോചനം കിട്ടിയസംഭവം വിവരിച്ചിരിക്കുന്നത്.

വര്‍ഷം 1638 .ലിയോണ്‍സിലെ പാര്‍ലമെന്റ് അഡ്വക്കേറ്റായ ഔഗെറിയുടെ ഏഴുവയസുകാരനായ മകനാണ് പ്ലേഗ് ബാധയുണ്ടായത് .മകനെ മരണം കൊണ്ടുപോകുമെന്ന് തന്നെ ഔഗെറിക്ക് മനസ്സിലായി. ഈ സമയത്തില്‍ നിസ്സഹായനായ ഏതൊരു മനുഷ്യനെയും പോലെ അദ്ദേഹം തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ചു.

ഒമ്പതുദിവസം തുടര്‍ച്ചയായി സകുടുംബം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും വിശുദ്ധ യൗസേപ്പിനോട് മാധ്യസ്ഥം പ്രാര്ത്ഥിക്കുകയും ചെയ്തു. പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു, പ്ലേഗ് ബാധയില്‍ നിന്ന് മകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതുപോലെയുള്ള അനേകം സംഭവങ്ങള്‍ വേറെയുമുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തില്‍ കൂടുതലായി ശരണം വയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. നമ്മുക്ക് ചെയ്യാനുള്ളത് നാം ചെയ്തുകഴിയുമ്പോള്‍ ദൈവം ദൈവത്തിന് ഇഷ്ടമുള്ളത് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.