ലൂഥറന്‍ കുടുംബത്തില്‍ ജനനം, കത്തോലിക്കാ സഭാംഗം ഇപ്പോള്‍ മെത്രാനും… പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ നാട്ടില്‍ നിന്ന് ഒരു കത്തോലിക്കാ വിജയഗാഥ

നോര്‍വെ: പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ മണ്ണില്‍ നിന്ന് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മെത്രാഭിഷേകം ഒക്ടോബര്‍ മൂന്നിന് നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറും. നോര്‍വെ സ്വദേശിയും ട്രാപിസ്റ്റ് സന്യാസിയുമായ ഡോ. എറിക് വാര്‍ദൈനാണ് ട്രോണ്‍ഡ്‌ഹൈം രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നത്.

1974 മെയ് 13 ന് ലൂഥറന്‍ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 1993 ജൂണിലാണ് കത്തോലിക്കാസഭാംഗമാകുന്നത്. 2002 ല്‍ സെന്റ് ബെര്‍നാര്‍ഡ് ആബി ട്രാപ്പിസ്റ്റ് മൊണാസ്ട്രിയില്‍ അംഗമായി.

ആത്മീയഗ്രന്ഥകാരനാണ് റോമിലെ ആന്‍സലെം സര്‍വകലാശാലയലും വത്തിക്കാന്‍ റേഡിയോ നിലയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മെത്രാഭിഷേകം നീട്ടിവച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.