എരിത്രിയായില്‍ ഭരണകൂടം അറസ്റ്റ് ചെയ്ത മെത്രാനെയും പുരോഹിതരെയും വിട്ടയ്ക്കണമെന്ന് ക്രൈസ്തവസംഘടനകള്‍

എരിത്രിയ: കാരണം കൂടാതെ ഭരണകൂടം അറസ്റ്റ് ചെയ്ത കത്തോലിക്കാ മെത്രാനെയും രണ്ട് വൈദികരെയും ഉടന്‍വിട്ടയ്ക്കണമെന്ന് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആവശ്യപ്പെട്ടു.

ഫാ. അബ്രാഹത്തെ അറസ്റ്റ് ചെയ്ത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഷപ് ഹാഗോസിനെ അറസ്റ്റ്‌ചെയ്തത്. അതിനും മുമ്പ്ഫാ. സ്റ്റെഫാനോസിനെ അറസ്റ്റ് ചെയ്്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓര്‍ലാന്‍ഡോ ഓര്ത്തഡോക്‌സ് ദേവാലയത്തിലെ ഫാ. കിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു.

യൂറോപ്യന്‍ സന്ദര്‍ശനംകഴിഞ്ഞ് തിരികെയെത്തിയ ബിഷപ്പിനെ എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അബിദ് അബെറ്റോ ജയിലിലേക്കാണ് മെത്രാനെ കൊണ്ടുപോയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. മനുഷ്യത്വരഹിതമായ സമീപനത്തിന്റെയും ജയില്‍വാസികളുടെ ബാഹുല്യത്തിന്റെയും പേരില്‍ കുപ്രസിദ്ധി നേടിയ ജയിലാണ് ഇത്.

അറസ്റ്റ് സംബന്ധിച്ച് തീരെ ചെറിയ വിശദീകരണം പോലും ഭരണകൂടം ഇതുവരെയും നല്കിയിട്ടില്ല. ആയിരത്തോളം ക്രൈസ്തവര്‍ എരിത്രിയായിലെ ജയിലുകളില്‍ അടയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഓപ്പന്‍ ഡോര്‍സ് യുഎസ്എയുടെ നിഗമനം.വ്യക്തമായ കാരണങ്ങളില്ലാതെയാണ് ഈ അറസ്റ്റുകളെല്ലാം നടന്നിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.