എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതരെ പുറത്താക്കണമെന്ന് അല്മായശബ്ദം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതരെ പുറത്താക്കണമെന്ന് അല്മായശബ്ദം. അതിരൂപതയിൽ ഇനിയും വിമതപ്രവർത്തനം തുടർന്നാൽ കത്തോലിക്ക സഭയിൽ നിന്ന് ഇത്തരക്കാരെ പുറത്താക്കണമെന്നാണ് അല്മായ ശബ്ദം അതിരൂപത സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതിരൂപതയിലെ കൂടുതൽ വൈദികർ എകീകൃത കുർബാന അർപ്പിക്കാനും മാർപാപ്പയോടും സഭയോടുമുള്ള അനുസരണ വ്രതത്തിൻ കീഴിൽ മുന്നോട്ടുവരാനും സന്നദ്ധതയുള്ളവരാണെന്നും അല്മായശബ്ദം യോഗം ചൂണ്ടിക്കാട്ടി. വിശ്വാസത്തോടും ഒരുമയോടും കൂടി എകീകൃത ബലിയർപ്പണവുമാ യി കൂടുതല് വൈദികരും അൽമായ സമൂഹവും വരും നാളുകളിൽ മുന്നോട്ടു വരണമെന്നും അല്മായശബ്ദം ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.